Sunday, November 18, 2012

ഈ വിശ്വമലയാള കോമാളിത്തത്തില്‍ ഒരു രസം കേക്കണോ കൂട്ടരേ? നമ്മട സുഗത കുമാരി ടീച്ചറെ കേരളത്തിന്റെ   പരിസ്ഥിതി സംരക്ഷണ സമ്മേളനത്തിനു  ക്ഷണിച്ചിട്ട് പിന്നെ വരണ്ടാ എന്ന് പറഞ്ഞതു നിങ്ങളെല്ലാരും അറിഞ്ഞിരിക്കുമല്ലോ? പക്ഷെ നിങ്ങളാരെങ്കിലും ഈ ഭാഷയും പരിസ്ഥിതി സംരക്ഷണവും  തമ്മിലുള്ള ബന്ധമെന്താണെന്നു അറിഞ്ഞതാണോ?. അപ്പ, കര്‍ണ്ണാടകത്തിലും, തമിഴ്‌നാട്ടിലും ഒന്നും ഇത് വേണ്ടേ? ഇത് ഭാഷാതീതമായ ഒരു മനുഷ്യാവശ്യമാണെങ്കില്‍ പിന്നെ എന്തിനു വിശ്വ മലയാളത്തിനു കിട്ടിയ കാശ് ഇതിനുപയോഗിച്ചു? എന്നട്ട്, തര്‍ക്കം മുഴുവന്‍ ടീച്ചറെ അപമാനിച്ചോ, നിയമ സഭാ സ്പീക്കറെ അപമാനിച്ചോ, എന്നായി ചുരുങ്ങി. പാവം ടീച്ചര്‍ക്ക് പോലും പിടികിട്ടിയില്ല, മലയാളവും പരിസ്ഥിതി സംരക്ഷണവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന കാര്യം.
അതും കൂടി ഒഴിവാക്കിയാല്‍ പിന്നെ ഈ കൊമാളിത്തത്തില്‍ എന്താ നടന്നേ?


No comments:

Post a Comment