Tuesday, November 12, 2013

ഗുരുക്കന്മാർ

സഞ്ജയൻ എന്ന തൂലികാ നാമത്തിൽ 1935 - 40 കാലഘട്ടത്തിൽ മലയാളത്തിൽ അതുല്യ പ്രതിഭയായി വിലസി, എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു സാഹിത്യകാരനുണ്ടായിരുന്നു; എം. ആർ. നായർ. http://ml.wikipedia.org/wiki/സഞ്ജയൻ
എന്നു തിരഞ്ഞാൽ കിട്ടും. ഞാൻ എന്റെ സാഹിത്യഗുരുവായി കണക്കാക്കുന്നത് അദ്ദേഹത്തെയും, അതിനു മുൻപ്    കടന്നു പോയ കുഞ്ചൻ നമ്പ്യാരെയുമാണ്. ഇവർ രണ്ടു പേരും ജീവിതത്തിൽ അവർണ്ണനീയമായ കഠിനവ്യഥകളിലൂടെ കടന്നു പോവുകയും അതോടൊപ്പം, അവിശ്വസനീയമാം വിധം ചിരിക്കുകയും ചുറ്റുമുള്ളവരെ ചിരിപ്പിക്കുകയും ചെയ്തവരാണ്. ഇവരുടെ ചിരി ഇവരുടെ കൃതികൾ വായിച്ചാൽ തന്നെയേ മനസ്സിലാവൂ. 
ഇവരെയൊക്കെ എന്റെ അച്ഛൻ വളരെ അടുത്തു പരിചയപ്പെടുത്തി തന്നതു കൊണ്ടാണ് ഇന്നത്തെ 'കാന' (ചാനൽ) കൾ അവതരിപ്പിക്കുന്ന "കോമഡി സ്റ്റാർസ്" പോലെയുള്ള അഴുക്കു കാണുമ്പോൾ ഓക്കാനവും വയറിളക്കവും ഒന്നിച്ച് വരുന്നത്. അതിന്റെ വ്യത്യാസം മനസ്സിലാക്കണമെങ്കിൽ ഈ ഗുരുക്കന്മാരുടെ യഥാർത്ഥ കൃതികൾ വായിക്കണം.
പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ളവർക്ക് എവിടെ കിട്ടും എന്നറിയില്ലെങ്കിൽ, എന്നെ അറിയിക്കുക. സഹായിക്കാം.
ഇന്ന് നമുക്ക് വായിക്കാൻ സമയമില്ലല്ലോ. ഒന്നുകിൽ എസ്. എം. എസ്, അല്ലെങ്കിൽ വാട്സാപ്, അതുമല്ലെങ്കിൽ ഫേസ് ബുക്, അതുമല്ലെങ്കിൽ ഗൂഗ് ൾ പ്ലസ്. പിന്നെ വേറേം ണ്ടൊരുനൂറെണ്ണം എന്തിനെന്നറിയാതെ നാം വ്യവഹരിച്ചുകൊണ്ടിരിക്കുന്ന വിചിത്ര ലോകം. അപ്പോൾ അറിയാത്ത മഹാ ലോകത്തെ ഇകഴ്ത്തുകയല്ലാതെ മാനസികമായ് നിലനില്പിന് വേറെ വഴിയില്ല.

No comments:

Post a Comment