Tuesday, February 5, 2013

കേരളീയ കലകൾ

കേരളീയ സംസ്കാരം ഭാരതത്തിലെ മറ്റ് സംസ്കാരങ്ങളിൽ നിന്ന് വളരെ വ്യത്യസ്ത്റ്റമല്ലേ ? ഇവിടുള്ള ജനങ്ങൾ മറ്റേതെങ്കിലും ഭൂഖണ്ഡത്തിൽ നിന്നും വന്നതാണോ എന്ന് തോന്നും.  പ്രകടമായ വ്യത്യാസങ്ങൾ പലതാണ്.

1. ക്ഷേത്രനിർമ്മിതി. മറ്റു സംസ്ഥാനങ്ങളിലെ ക്ഷേത്ര നിർമ്മിതിക്ക് പരസ്പരം വളരെ അടുത്തസാമ്യങ്ങൾ കാണാമെങ്കിലും കേരളത്തിലേതുമായി സാമ്യം വളരെ കുറവാണ്. മതിൽക്കെട്ട്, ചുറ്റമ്പലം, ശ്രീകോവിൽ, ഷഡാധാര ധ്വജം മുതലായവ കണക്കിന്റെ പാരമ്യം.

2. ചെണ്ട എന്ന തുകൽ വാദ്യം കൊണ്ട് ഇങ്ങിനെ ഒരു മായാ പ്രപഞ്ചം തീർക്കാൻ, ഇന്ത്യ എന്നല്ല, ലോകത്താർക്ക് സാധിക്കും? ഓർക്കെസ്ട്ര എന്ന വിഭാഗത്തിൽ പെടുത്തി, പഞ്ചാരിയോ പാണ്ടിയോ കേൾക്കുന്ന പരദേശികളല്ല, വടക്കേ ഇന്ത്യക്കാർ പോലും ചോദിക്കും,  എത്ര ദിവസത്തെ റിഹേഴ്സൽ കഴിച്ചു എന്ന്. വാദ്യക്കരിൽ പലരും പരസ്പരം കാണുന്നതു പോലും മേളദിവസമാണെന്നറിയുമ്പോഴാണ് അവർ അമ്പരക്കുന്നത്.

3. പഞ്ചവാദ്യം കേൾക്കുന്നവർ, ഇത് താളമാണോ രാഗമാണോ എന്നു ചോദിക്കും. തിമിലയിലും മദ്ദളത്തിലും മാരാന്മാർ വായിക്കുന്നതു കേട്ടാൽ,  സംഗീതക്കച്ചേരി നടക്കുകയാണെന്നാണ് തോന്നുക.

4. കൊട്ടിപ്പാടുക എന്ന ഇടക്ക വായനക്കാരുടെ പാട്ടു കേട്ടാൽ ഇടക്ക rhythm instrument  ആണോ  അതോ musical instrument ആണോ എന്നു ചോദിക്കും. ഇടക്ക എന്ന തുകൽ വാദ്യത്തിൽ സപ്തസ്വരങ്ങൾ വായിക്കാമെന്നറിയുന്നവർ ചുരുങ്ങും.

5. ലോകത്തിലെ ഏറ്റവും പുരാതനമായ നാടക സങ്കേതം കേരളത്തിന്റെ കൂടിയാട്ടാമാണ്. ആയിരങ്ങളോളം വർഷങ്ങൾക്ക് മുൻപ് ഇത്ര പ്രൗഢമായ ഒരു theatre ഇവിടെ നിലനിന്നിരുന്നു എന്നത് അത്ഭുതാവഹം തന്നെ.

6. കഥകളി പോലൊരു dance drama ലോകത്ത് മറ്റൊരിടത്തുമില്ല. കർണ്ണാടകത്തിലെ യക്ഷഗാനത്തിന് കഥകളിയോട് സാമ്യങ്ങളും, പൂർവാപര സംബന്ധവും പറയാറുണ്ടെങ്കിലും, രണ്ടും സ്വതന്ത്രമായി വികസച്ച സങ്കേതങ്ങളാണെന്ന് പ്രകടം.

7. തെയ്യം തിറ, കളമെഴുത്തു പാട്ട്, മുടിയേറ്റ്, എന്നിങ്ങിനെ അസംഖ്യം കലകൾ അസമാനമത്രെ.


No comments:

Post a Comment